ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സ്. ഇലക്ട്രിക്ക് മോഡലായ ZS വാഹനത്തിന്റെ ബുക്കിങ് ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. നേരത്തെ തെരഞ്ഞെടുത്ത കുറച്ച് സ്ഥലങ്ങളില്‍ മാത്രമായിരുന്നു വാഹനത്തിന്റെ വില്‍പ്പന. ഘട്ടം ഘട്ടമായി വില്‍പ്പന വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ സ്ഥലങ്ങളിലും വാഹനം വില്‍പ്പനയക്ക് എത്തുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളില്‍ മാത്രം വില്‍പനയുള്ള കാര്‍ 2020 ജൂണ്‍ 1 മുതൽ കൊച്ചി, ചെന്നൈ, പുനെ, സൂറത്ത്, ജയ്പുര്‍, ചണ്ഡിഗഡ് എന്നിവടങ്ങളിലും ഇനി വില്‍പ്പനയ്ക്ക് എത്തും.