ഇന്ത്യയിലെ എംപിവി സെഗ്മെന്റിൽ തംരഗമായി മാറുകയാണ് കിയയുടെ നാലാമനായി വിപണിയിൽ എത്തിയ കാരെൻസ്. ഫെബ്രുവരി 15-ന് വില പ്രഖ്യാപനം വരെ രാജ്യത്ത് 19,000-ത്തിലധികം ബുക്കിംഗുകൾ കമ്പനിക്ക് ലഭിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.
വില നിർണയത്തിൽ കിയ മോട്ടോർസ് ഏവരെയും ഞെട്ടിച്ചാണ് കാരെൻസിന്റെ വരവു തന്നെ. 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ് എംപിവിക്കായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ നിശ്ചയിച്ചിരിക്കുന്ന വില. അവിശ്വസനീയമായ പ്രാരംഭ ശ്രേണിയിലാണ് കാരെൻസ് വിപണനം ചെയ്യുന്നത്. നിലവിൽ കാരെൻസിനായുള്ള ഡെലിവറി പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് കിയ ഇന്ത്യ