ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് 2020 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തവിട്ടു. പ്രതീക്ഷിച്ചതുപോലെ ഉത്പാദനത്തെയും വിൽപ്പനയെയും ബാധിച്ചതിനാൽ വിൽപ്പന പലമടങ്ങ് ഇടിഞ്ഞു. പുറത്തുവിട്ട കണക്കുകൾ പ്രകാരം 2020 മെയ് മാസത്തിൽ 3,867 യൂണിറ്റുകൾ മാത്രമാണ് മഹീന്ദ്ര വിറ്റഴിച്ചത്. പാസഞ്ചർ വെഹിക്കിൾസ് വിഭാഗത്തിൽ യൂട്ടിലിറ്റി വെഹിക്കിൾസ്, കാറുകൾ, വാനുകൾ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 85 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തുന്നത്. 2019 മെയ് മാസത്തിൽ മഹീന്ദ്ര 20,608 വാഹനങ്ങളാണ് വിപണിയിൽ വിറ്റഴിച്ചത്. വാണിജ്യ വാഹന വിഭാഗത്തിൽ ട്രക്കുകളും ബസുകളും വിൽക്കുന്ന മഹീന്ദ്ര 2020 മെയ് മാസത്തിൽ 5,170 വാഹനങ്ങൾ വിറ്റഴിച്ചു. 2019 മെയ് മാസത്തിൽ 17,879 വാഹനങ്ങളും പാസഞ്ചർ വാഹനങ്ങളും വിറ്റഴിച്ചതായിരുന്നു അന്നത്തെ സമ്പാദ്യം.