ടിവിഎസ്എസ് മോട്ടോർ കമ്പനി ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്ത്യൻ ടൂ-വീലർ നിർമാതാക്കൾ തങ്ങളുടെ ജനപ്രിയ സ്കൂട്ടറായ എൻടോർഖ് 125 -ന്റെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കടന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയെ കൂടാതെ, ആഗോളതലത്തിൽ 19 രാജ്യങ്ങളിലായി ടിവിഎസ്എസ് എൻടോർഖ് 125 സ്കൂട്ടറുകൾ വിൽക്കുന്നു, അതിൽ ദക്ഷിണേഷ്യ, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ASEAN മേഖലകൾ ഉൾപ്പെടുന്നു.