വാഗൺആർ ഇലക്‌ട്രിക്; ആദ്യം ടാക്‌സി വിഭാഗത്തിന് മാത്രമായി വിൽപ്പനക്ക് എത്തിയേക്കും

Views 56

വാഹന പ്രേമികൾക്കിടയിൽ കാര്യമായ താൽപ്പര്യം ഇലക്ട്രിക് വാഹനങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇതുവരെ വിപണിയിൽ ഒരു ഇവി പുറത്തിറക്കിയിട്ടില്ല. അതേസമയം ഈ സ്ഥലത്ത് എതിരാളികളായ ഹ്യുണ്ടായി, ടാറ്റ മോട്ടോർസ് എന്നിവ കോന, നെക്‌സോൺ ഇവി തുടങ്ങിയ ഉൽപ്പന്നങ്ങളുമായി മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. എന്നാൽ കാര്യങ്ങൾ അങ്ങനെയങ്ങ് എഴുതി തള്ളാൻ വരട്ടെ. ഭാവിയിൽ കാര്യങ്ങൾ മാറിമറിഞ്ഞേക്കാം. കാരണം മാരുതി തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് വാഗൺആറിന്റെ ഒരു ഇലക്ട്രിക് മോഡലിൽ പ്രവർത്തിച്ചുവരികയാണ്.

Share This Video


Download

  
Report form