സുസുക്കി ജിംനിക്കായി ഇന്ത്യൻ വാഹന പ്രേമികൾ ഏറെ ആകാംഷയോടെ കാത്തരിക്കുകയാണ്. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടയ്ക്ക് നിരവധി അഭ്യൂഹങ്ങളാണ് കോംപാക്‌ട് 3-ഡോർ ഓഫ്-റോഡർ മോഡലിനെ കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനിടയിൽ പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം കണക്കാക്കാനുള്ള ശ്രമത്തിൽ 2020 ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി ജിംനി സിയെറ പതിപ്പും പ്രദർശിപ്പിച്ചു. തുടർന്ന് മികച്ച അഭിപ്രായമാണ് കമ്പനിക്ക് ലഭിച്ചത് എന്നതും ശ്രദ്ധേയമായി. 2018 ലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി നാലാം തലമുറ ജിംനിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. പഴയ പഴയ മാരുതി ജിപ്‌സിയുടെ പിൻഗാമിയാണ് ഈ സുസുക്കി ജിംനി.