വിവിധ ശ്രേണിയിലുള്ള മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണ് നിര്‍മ്മാതാക്കളായ ബജാജ്. കഴിഞ്ഞ ദിവസങ്ങളിലായി ഏതാനും മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രൂയിസര്‍ മോഡലായ അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലാണ് ഈ മോഡലിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. 94,893 രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. അന്ന് പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 11,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് കമ്പനി നല്‍കിയത്.