പ്രതികള്‍ കല്ല്യാണം ആലോചിച്ചത് മറ്റൊരാളുടെ പേരും ഫോട്ടോയും ഉപയോഗിച്ചെന്ന് നടി ഷമ്നാ കാസിം. കല്ല്യാണം ആലോചിച്ച് അയച്ചുതന്ന ഫോട്ടോയിലുള്ള ആളുകളല്ല വീട്ടിലെത്തിയത്. ഫോണിലൂടെ പറഞ്ഞ പേരും മറ്റൊന്നായിരുന്നുവെന്ന് ഷ്മന ട്വന്റിഫോറിനോട് പറഞ്ഞു. ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തെക്കുറിച്ച് ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു നടി.