മതനിന്ദ കുറ്റത്തില്‍ വിചാരണക്കിടെ കുറ്റാരോപിതനായ പാകിസ്താന്‍ പൗരന്‍ കോടതി മുറിക്കുള്ളില്‍ വെടിയേറ്റു മരിച്ചു. താഹിര്‍ അഹമ്മദ് നസിം (47) എന്ന പാകിസ്താന്‍ പൗരനാണ് വെടിയേറ്റ് മരിച്ചത്. പെഷ്വാറിലെ ജില്ലാകോടതിയില്‍ വെച്ച് ഇദ്ദേഹത്തിന്റെ വിചാരണ നടക്കവെയാണ് വെടിയേറ്റത്. ആറ് തവണയാണ് നസീമിന്റെ ശരീരത്തില്‍ വെടിയുതിര്‍ത്തത്.