Social Media Unhappy with Aamir Khan for Meeting Turkish First Lady Emine Erdogan
തുര്‍ക്കി പ്രഥമ വനിതയും പ്രസിഡണ്ട് ഉര്‍ദുഗാന്റെ ഭാര്യയുമായ എമിനെ ഉര്‍ദുഗാനെ ബോളിവുഡ് നടന്‍ ആമിര്‍ഖാന്‍ സന്ദര്‍ശിച്ചു.ഇസ്താംമ്ബൂളില്‍ പ്രസിഡണ്ടിന്റെ വസതിയില്‍ വച്ചായിരുന്നു ആമിര്‍ഖാന്‍ എമിനെ ഉര്‍ദുഗാനുമായി കൂടിക്കാഴ്ച്ച നടത്തിയത്. ലാല്‍ സിംഗ് ചദ്ദ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ ഇസ്തംബൂളിലെത്തിയത്. പക്ഷേ ഇന്ത്യയുടെ ശത്രുപക്ഷത്ത് നില്‍ക്കുന്ന പാകിസ്ഥാന്റെ ആത്മമിത്രമാണ് തുര്‍ക്കിയെന്നു ചൂണ്ടിക്കാട്ടി ആമിറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആമിര്‍ ഖാനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്