IPL 2020, MI vs RR: 3 players who flopped
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 57 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ മുന്നോട്ട് വെച്ച് 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 18.1 ഓവറില്‍ കൂടാരം കയറി. സീസണിലെ രാജസ്ഥാന്റെ മൂന്നാം തോല്‍വിയും മുംബൈയുടെ നാലാം ജയവുമാണിത്. മുംബൈ ഇന്ത്യന്‍സ് ടീമെന്ന നിലയില്‍ വീണ്ടും ശക്തി തെളിയിച്ച മത്സരമായിരുന്നു ഇത്. മികച്ച പോരാട്ടം കണ്ട മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.