ഹോണ്ട മോട്ടോർസൈക്കിൾസ് & സ്കൂട്ടേർസ് ഇന്ത്യ (HMSI) തങ്ങളുടെ പുതിയ H'നെസ് CB 350 മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അടുത്തിടെ പുറത്തിറക്കി. പുതിയ ഹോണ്ട H'നെസ് CB 350 ഇന്ത്യയുടെ ആധുനിക-ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നു. ഹോണ്ട H'നെസ് CB 350 രണ്ട് ലക്ഷം രൂപയിൽ താഴെ എക്സ്-ഷോറൂം വില ശ്രേണിയിൽ വരുന്നു, ഇത് വളരെ ആകർഷകമായ ഒരു ഓഫറാണ്. എന്നിരുന്നാലും, സെഗ്‌മെന്റിൽ ഇതിനകം തന്നെ മറ്റൊരു ‘റോയൽ’ ആധിപത്യം പുലർത്തുന്നതിനാൽ, അതിനോട് താരതമ്യപ്പെടുത്തുമ്പോൾ H'നെസ് എങ്ങനെയുണ്ടാകും? ബെംഗളൂരുവിലെ ബ്രാൻഡിന്റെ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പിൽ ഞങ്ങൾ അടുത്തിടെ ഹോണ്ട H'നെസ് CB 350 -യുമായി കുറച്ച് സമയം ചെലവഴിച്ചിരുന്നു, അതിൽ നിന്നുള്ള ഞങ്ങളുടെ കണ്ടെത്തലുകളിതാ.