ഐപിഎല്ലിന്റെ 13ാം സീസണ്‍ പാതിവഴിയിലെത്തി നില്‍ക്കെ പരിക്കു കാരണം മറ്റൊരു പ്രമുഖ താരത്തെക്കൂടി ഡല്‍ഹി ക്യാപ്പിറ്റല്‍സിനു നഷ്ടമായി. വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയാണ് സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയത്. വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര പരിക്കേറ്റ് നാട്ടിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ഇഷാന്തിനെയും ഡല്‍ഹിക്കു നഷ്ടമായത്.