ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ വിവാദം പുകയുകയാണ്. പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടിലൂടെ യുസ് വേന്ദ്ര ചഹാലിനെ കളിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ജഡേജയുടെ പരിക്ക് സംബന്ധിച്ച് പല മുന്‍ താരങ്ങളും ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ അടക്കമുള്ളവരും സംശയം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ജഡേജയുടെ അവസ്ഥ എന്തായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍.