നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തന്നെ
ഓള്‍റൗണ്ടറെന്ന നിലയില്‍ തന്റെ ഇരിപ്പിടം ഭദ്രമാക്കുന്ന പ്രകടനമാണ് സമീപകാലത്തായി ജഡ്ഡു കാഴ്ചവെക്കുന്നത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ ജഡേജയ്ക്ക് സാധിക്കുന്നു. 2016ന് ശേഷമുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണെന്ന് പറയാം.