Rajasthan Royals mull releasing Steven Smith
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മികച്ച താരനിരയുണ്ടായിട്ടും നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. പ്രഥമ സീസണിലെ ജേതാക്കള്‍ കൂടിയായിരുന്ന രാജസ്ഥാന്‍ കഴിഞ്ഞ തവണ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട് നാണംകെട്ടിരുന്നു. ഓസ്ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്തായിരുന്നു കഴിഞ്ഞ തവണ രാജസ്ഥാനെ നയിച്ചത്. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ വലിയ മാറ്റങ്ങള്‍ രാജസ്ഥാന്‍ ടീമിലുണ്ടാവുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍