Mohammed Siraj's celebration on Ashwin's century win hearts of netizens
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഉജ്ജ്വല സെഞ്ച്വറിയോടെ പല നാഴികക്കല്ലുകളും പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. രണ്ടാമിന്നിങ്സില്‍ 106 റണ്‍സാണ് താരം അടിച്ചെടുത്തത്. 148 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്സറും അശ്വിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. നേരത്തേ ബൗളിങിലും അദ്ദേഹം കസറിയിരുന്നു. അഞ്ചു വിക്കറ്റുകളാണ് ആദ്യ ഇന്നിങ്സില്‍ അശ്വിന്‍ പിഴുതത്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് വെറും 134 റണ്‍സിലൊതുക്കാന്‍ ഇന്ത്യയെ സഹായിച്ചതും അദ്ദേഹത്തിന്റെ സൂപ്പര്‍ സ്പെല്ലായിരുന്നു.
#INDvsENG