John Brittas and V Sivadasan will be the cpm candidates for rajya sabha election
സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജോണ്‍ ബ്രിട്ടാസും ഡോ. വി ശിവദാസനുമാണ് രാജ്യസഭയിലേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. കൈരളി ടിവി എംഡിയായ ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് കൂടിയാണ്. എസ്എഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ടായ ഡോ. വി ശിവദാസന്‍ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ്