Sanu Mohan confesses to throwing Vaiga into river
കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തില്‍ പിതാവ് സനു മോഹനില്‍ നിന്ന് പൊലീസിന് നിര്‍ണായക മൊഴി ലഭിച്ചതായി വിവരം. വൈഗയെ പുഴയില്‍ എറിഞ്ഞ് കൊന്നത് താനാണെന്ന് സനു സമ്മതിച്ചു. അതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും സനു പറഞ്ഞു. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന