The Covid patient from Love You Zindagi viral video has died
ലവ് യൂ സിന്ദഗീ എന്ന ഗാനം കേട്ട് ഊര്‍ജസ്വലതയോടെ ആശുപത്രിയില്‍ ഇരിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയില്‍ ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന ദൃശ്യമായിരുന്നു ഇത്. എന്നാല്‍ ഏറെ ദുഃഖകരമായ വാര്‍ത്തയാണ് ഡോ. മോനിക ഇന്ന് പങ്കുവെച്ചിരിക്കുന്നത്. ദൃശ്യത്തില്‍ കാണുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയതായി ഡോക്ടര്‍ ട്വിറ്ററിലൂടെ അറിയിച്ചു