ടൊയോട്ടയുടെ എക്കാലത്തേയും ജനപ്രിയ മോഡലുകളിലൊന്നായ ഇന്നോവ ക്രിസ്റ്റയ്ക്ക് വില വർധിപ്പിക്കാനൊരുങ്ങുകയാണ് നിർമ്മാതാക്കൾ. ഓഗസ്റ്റ് ഒന്നു മുതൽ എംപിവിയിടെ വിലയിൽ രണ്ട് ശതമാനം വില വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻപുട്ട് ചെലവിലുണ്ടായ ഗണ്യമായ വർധനവ് ഭാഗികമായി നികത്താനാണ് ടൊയോട്ടയുടെ ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മറ്റ് മോഡലുകളിലേക്ക് ഈ പരിഷ്ക്കാരം നടപ്പിലാക്കുമോ എന്ന് ജാപ്പനീസ് ബ്രാൻഡ് വ്യക്തമാക്കിയിട്ടില്ല.