Highlights of the Masjid al-Ijaba in Madinah ...
മദീനയിലെ സിത്തീൻ റോഡിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പള്ളിയാണ് മസ്ജിദുൽ ഇജാബ. ഹറം പള്ളിയിൽ നിന്നും അരക്കിലോമീറ്റർ മാത്രം ദൂരത്തിലാണ് പള്ളി. പ്രാർഥനക്ക് വളരെ പെട്ടെന്ന് ഉത്തരം കിട്ടുന്ന മസ്ജിദ് ആണ് ഇത് എന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് കാരണമായി പറയുന്നത് പ്രവാചകന്റെ ഒരു ചരിത്ര സംഭവമാണ്.
മദീനയിസെ അവാലിയിൽ നിന്ന് മടങ്ങിവരുന്ന വഴിയിലാണ് പ്രവാചകൻ മസ്ജിദ് ബനൂ മുആവിയ എന്നു കൂടി പേരുള്ള ഈ പള്ളിയിൽ കയറി നിസ്കരിച്ചത്. നമസ്കാരം നീളുകയും ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്തു. പ്രാർത്ഥനാനന്തരം അനുചരൻമാരിലേക്ക് തിരിഞ്ഞ് ഞാൻ മൂന്ന് കാര്യങ്ങൾക്ക്പ്രാർത്ഥിച്ചുവെന്നും അതിൽ രണ്ട് ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടിയെന്നും ഒന്നിന് ഉത്തരം കിട്ടിയില്ലെന്നും പറഞ്ഞു. ഒന്നാമത്തെ ആവശ്യമായിരുന്ന ക്ഷാമം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് അനുകൂല ഉത്തരം ലഭിച്ചെന്നായിരുന്നു പ്രവാചകന്റെ മറുപടി. ഈ രണ്ടു കാര്യത്തെ തൊട്ടും ഞാൻ കാവലിനെ ചോദിച്ചപ്പോൾ അല്ലാഹു അതിന് എനിക്ക് ഉത്തരംനൽകിയെന്നു പറഞ്ഞ പ്രവാചകൻ മൂന്നാമത്തെ ചോദ്യത്തെ കുറിച്ചു വിശദീകരിച്ചു.
പ്രാർത്ഥനക്ക് ഉത്തരം കിട്ടിയ പള്ളി എന്ന അർത്ഥത്തിലാണ് ഈ പള്ളി മസ്ജിദുൽ ഇജാബ എന്നറിയപ്പെടുന്നത്. മൂന്നാമത്തെ ചോദ്യത്തിനുത്തരം ലഭിക്കാത്തതിനാൽ ലോകാവസാനം വരെ മനുഷ്യകുലത്തിൽ പ്രശ്നങ്ങളും സംഘർഷങ്ങളും തുടർന്നുകൊണ്ടേയിരിക്കുമെന്ന് ഇസ്ലാമിക പണ്ഡിതർ വിശദീകരിക്കുന്നു. പ്രവാചകന്റെ കാലത്തുണ്ടായിരുന്ന ഈ പള്ളി സൈദ് ബിൻ മാലിക് ബിൻ ഔഫാണ്. പിൽക്കാലത്ത് പള്ളിയുടെ പലഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. ഒമ്പതാം നൂറ്റാണ്ടിൽ പള്ളി വീണ്ടും നന്നാക്കി. പിന്നീട് പലവിധത്തിൽ മാറി. ഇന്നു കാണുന്ന രൂപത്തിൽ പള്ളി വികസിപ്പിച്ചത് ഫഹദ് രാജാവാണ്.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്