മദീന ഹറമിനോട് ചേർന്ന് ലാവാ പ്രവാഹം | നബി പ്രവചനം പുലർന്ന മല | Lava mountain in Madeena History

MediaOne TV 2021-08-20

Views 3

'ഹിജാസിൽ ഒരു അഗ്നിഗോളം പ്രത്യക്ഷപ്പെടും' പ്രവാചക പ്രവചനം പുലർന്നു മദീനയിലെ മല | ചരിത്രവഴികൾ

അഗ്നിപർവതങ്ങളേറെയുണ്ടായിരുന്നു മദീനയുടെ വിവിധ ഭാഗങ്ങളിൽ. അത് സജീവമാകുന്നത്. 1256 ആം വർഷത്തിലാണ് മദീനയിൽ അവസാനമായി ലാവാ പ്രവാഹമുണ്ടാകുന്നത്. 23 കിലോമീറ്ററോളം ദൂരത്തിൽ അന്ന് ലാവാ പ്രവാഹമുണ്ടായി. ഈ സംഭവത്തിന് മുന്നേയും മദീനയിൽ അഗ്നിപർവതം ഒലിച്ചിറങ്ങിയിട്ടുണ്ട്. അത് മദീനയിലെ പണ്ഡിതന്മാർ ചേർത്തു വെക്കുന്നത് പ്രവാചകന്റെ പ്രവചനത്തോടാണ്.

മദീനയുടെ പരിസരത്തു ഒരു തീ ഗോളം ഉയരുമെന്നും അത് കിലോമിറ്ററുകൾ അപ്പുറത്തുള്ള ബുശ്രയിലെ( busra a town in Jordan) ഒട്ടകത്തിന്റെ കഴുത്തിൽ വരെ അതിന്റെ ചൂടേൽകുമെന്നും തീ നാളം ഉയർന്നു പൊങ്ങുമെന്നും ഒരുപാട് ദൂരത്തേക് വെളിച്ചമേകുമെന്നും പ്രവാചക വചനമുണ്ട്. അതിന്റെ പൂർത്തീകരണമെന്നോണം പ്രവാചകന് ശേഷം 6 നൂറ്റാണ്ടിനു ശേഷം തീ ഗോളം ഉയരുകയും അത് മാസത്തോളം കത്തി നിന്ന് എന്നും ചരിത്രം രേഖപ്പെടുത്തുന്നു.

ഈ സ്ഥലത്തിന് ഇന്ന് ഖുറൈദ എന്നാണ് അറിയപ്പെടുക. ബനീ ഖുറൈദ കാറായ യഹൂദികളുടെ വാസ സ്ഥലം തുടച്ച നീക്കിയതാവാം എന്ന് അനുമാനിക്കുന്നു. അഗ്നി പർവത സ്ഫോടനവും അതിനു ശേഷം അതിന്റെ ലാവാ പത്തു കിലോമീറ്ററോളം പരന്നൊഴുകുകയും ചെയ്തു. മദീനയിൽ നിന്നും മഹദ് ദഹബില്‍ പോകുന്ന വഴിയിൽ ഇന്നും ഇതിന്റെ ലാവാ അടിഞ്ഞ് കൂടിയത് കാണാൻ കഴിയും. മദീനയുടെ വിവിധ ഭാഗങ്ങളിൽ ഇതേ കാലത്ത് സമാന രീതിയിൽ അഗ്നി പർവതങ്ങൾ മാസങ്ങളോളം കത്തിയിട്ടുണ്ട്. ഖൈബറിലുണ്ടായ ലാവാ പ്രവാഹം 50 കിലോമീറ്ററോളം ദൂരത്തിലാണ് പരന്നത്. എന്നാൽ ഈ പ്രദേശത്തുണ്ടായ തീഗോളവും ലാവാ പ്രവാഹവും പ്രവാചകന്റെ പ്രവചനം പുലർന്നതിന്റെ തെളിവായി ഇസ്ലാം മത ചരിത്രം ചൂണ്ടിക്കാട്ടുന്നു.

'A fireball will appear in Hijaz' The mountain where prophet's prophecy got fullfilled

Malayalam News Malayalam Latest News Malayalam Latest News Videos

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവ

Share This Video


Download

  
Report form
RELATED VIDEOS