മദീനയിൽ സൽമാനിൽ ഫാരിസിയെ മോചിപ്പിക്കാൻ നബി നട്ട തോട്ടം | Farm of Salmanul Farisi Madeena History

MediaOne TV 2021-08-20

Views 1

Planted by the Prophet for the liberation of slaves; This is the garden of Salmanul Farisi in Madinah Charithravazhiyil

പ്രവാചകന്റെ ഏറ്റവുമടുത്ത അനുയായിയായിരുന്നു പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി.അഗ്നി ആരാധനായിരുന്ന അദ്ദേഹം കൈസ്തവ വിശ്വാസം സ്വീകരിച്ച ശേഷം പാതിരിമാരില്‍ നിന്നാണ് മുഹമ്മദ് നബിയെകുറിച്ച് അറിയുന്നത്. ആ പ്രവാചകനെ കണ്ടെത്തി കൂടെ കഴിയണമെന്ന് മനസ്സിൽ ആഗ്രഹിച്ച സൽമാൻ അറേബ്യയിൽ നിന്നുള്ള കച്ചവട സംഘത്തിന്റെ കൂടെ ചേർന്നു. എന്നാൽ അടിമച്ചന്തയിൽ വിൽക്കപ്പെടാനായിരുന്നു വിധി. ബനൂ ഖുറൈള ഗോത്രക്കാരനായ ഒരു ജൂതന്റെ അടിമയായി അങ്ങിനെ യസ്രിബിലെ അഥവാ ഇന്നത്തെ മദീനയിലെത്തി. അതിനിടയിലാണ് മുഹമ്മദ് നബിയും അനുയായികളും മദീനയിലെത്തുന്നത്. വിവരം കേട്ടറിഞ്ഞ സൽമാൻ യജമാനൻ അറിയാതെ മുഹമ്മദ് നബിയെ തേടി പുറപ്പെട്ടു. ആ സദസ്സിൽ സന്നിഹിതനായി. ഇസ്ലാം മതത്തിലേക്ക് ചേക്കേറി. സഖ്യയുദ്ധത്തിൽ മുസ്‌ലിം വിജയത്തിന് വഴിയൊരുക്കിയ ഹന്തക്ക് അഥവാ കിടങ്ങ് യുദ്ധത്തില്‍, ശത്രുക്കളെ പ്രതിരോധിക്കാന്‍ കിടങ്ങ് യുദ്ധതന്ത്രം ആവിഷ്കരിച്ചത് സല്‍മാനായിരുന്നു. പക്ഷേ, അടിമയായിരുന്ന സൽമാനുൽ ഫാരിസിയെ സ്വതന്ത്രനാക്കാൻ ജൂതനായ യജമാനൻ ആവശ്യപ്പെട്ടത് 300 ഈത്തപ്പനകള്‍ നട്ട തോട്ടം. അത് നിർമിച്ചു നൽകാമെന്ന് പ്രവാചകൻ വാക്കു നൽകി.

തോട്ടത്തിലേക്കുള്ള 300 തൈകളും നട്ടത് മുഹമ്മദ് നബിയും അനുചരന്മാരും ചേർന്നാണ്. ഇതിനടുത്തുള്ള ഈ കിണറില്‍ നിന്നാണ് പ്രവാചകന്‍ തോട്ടത്തിലേക്കുള്ള വെള്ളമെത്തിച്ചത്.പില്‍ക്കാലത്ത് മദീനയുടെ ഭരണം ഇസ്ലാമിനായതോടെ ഈ തോട്ടം വിശ്വാസികള്‍ക്ക് സ്വന്തമായി. ഇന്ന് വഖഫ് ബോര്‍ഡിനാണ് ഉടമസ്ഥത.

Malayalam News Malayalam Latest News Malayalam Latest News Videos

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകള?

Share This Video


Download

  
Report form