ഐപിഎല്‍ രണ്ടാം പാദത്തില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ നിര്‍ണായക നേട്ടങ്ങള്‍ കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍. സഞ്ജുവിന്റെ വണ്‍മാന്‍ ഷോയായിരുന്നു റോയല്‍സ് ഇന്നിങ്‌സിലെ ഹൈലൈറ്റ്. 57 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 82 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഈ ഇന്നിങ്‌സോടെ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായി മാറിയ സഞ്ജു ഓറഞ്ച് ക്യാപ്പിനും അവകാശിയായി.