പോയന്‍റ് പട്ടികയിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ മലര്‍ത്തിയടിച്ച് ഡല്‍ഹി കാപ്പിറ്റല്‍സ് ഒന്നാം സ്ഥാനത്തേക്ക് കയറി. ചെന്നൈ ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം ഏഴുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അവസാന ഓവറില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു. ലോ സ്‌കോറിങ് ഗെയിമില്‍ മൂന്നു വിക്കറ്റിനാണ് മുന്‍ ചാംപ്യന്‍മാരെ DC മറികടന്നത്. ഈ വിജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.