IPLല്‍ ഇനിയൊരിക്കല്‍ കൂടി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓറഞ്ച് കുപ്പായത്തില്‍ തന്നെ കണ്ടേക്കില്ലെന്നു സൂചന നല്‍കി മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറുടെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ സന്ദേശം. SRH സീസണിലെ അവസാന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടുന്നതിനു മുമ്പായിരുന്നു അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോടു ഗുഡ്‌ബൈ പറഞ്ഞത്.