തീയേറ്ററിൽ പോയി സിനിമ കാണാനുള്ള കാത്തിരിപ്പ് നീളുന്നതിലെ വിഷമത്തിലാണ് കേരളത്തിലെ സിനിമ പ്രേമികൾ. ഒക്ടോബർ 25ന് സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കും എന്ന വാർത്ത ചെറുതായിട്ടൊന്നുമല്ല ഇവരെ സന്തോഷിപ്പിക്കുന്നത്. ഇതിനിടയിൽ ഇന്ന് തമിഴ് നാട്ടിൽ റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രം ഡോക്ടറിന് വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന വാർത്തകളും പുറത്ത് വരുന്നു. കേരളത്തിൽ തീയറ്ററുകൾ തുറക്കാത്തതിനാൽ സിനിമ കാണാൻ സാധിക്കാത്ത വിഷമത്തിലാണ് സിനിമ പ്രേമികൾ.