T20 ലോകകപ്പില്‍ ഗംഭീര വിജയത്തോടെ സൗത്താഫ്രിക്ക സെമി ഫൈനല്‍ ബെര്‍ത്തിന് ഒരുപടി കൂടി അടുത്തു. സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നിലെ നാലാം റൗണ്ട് മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ ആറു പോയിന്റോടെ അവര്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു.