Tamil Nadu has again written to Kerala on the Mullaperiyar dam issue
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട് വീണ്ടും കേരളത്തിന് കത്ത് നല്‍കി. ഘടനാപരമായോ, ഭൂമിശാസ്ത്രപരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളും മാര്‍ഗ നിര്‍ദ്ദേശങ്ങളും കര്‍ശനമായി നടപ്പാക്കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കേരളത്തെ മുന്‍കൂട്ടി അറിയിക്കണമെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്