ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു BCCI ട്രഷറര്‍ Arun Dhumal വ്യക്തമാക്കി. ഡിസംബറിലാണ് ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തുന്നത്. എന്നാല്‍ അവിടെ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് പരമ്പരയ്ക്കു ഭീഷണിയാവുന്നുണ്ട്.