Venkatesh Iyer celebrates in ‘Rajinikanth’ style after blasting 151 in Vijay Hazare Trophy
വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കണ്ടുപിടുത്തമായ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരുടെ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. നേരത്തേ കേരളത്തിനെതിരേ സെഞ്ച്വറിയുമായി മിന്നിച്ച അദ്ദേഹം ഇന്നലെ വീണ്ടും സെഞ്ച്വറി കുറിച്ചിരിക്കുകയാണ്.തന്റെ ആരാധനാപാത്രവും സൂപ്പര്‍ സ്റ്റാറുമായ രജനീകാന്തിന്റെ പിറന്നള്‍ ദിനത്തിലാണ് വെങ്കിയുടെ സെഞ്ച്വറിയെന്നത് മറ്റൊരു പ്രത്യേകതയാണ്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷഷം രജനി സ്‌റ്റൈലിലായിരുന്നു താരത്തിന്റെ ആഹ്ലാദപ്രകടനം.