ആന്റണി പെരുമ്പാവൂർ താരസംഘടനയായ അമ്മയിൽ അംഗത്വമെടുത്തു. ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി പെരുമ്പാവൂർ സംഘടനയില്‍ അംഗത്വമെടുത്തത്. ഞായറാഴ്ച കൊച്ചിയിൽ വെച്ചായിരുന്നു അമ്മയുടെ ജനറൽ ബോഡി യോഗം. 26 ഓളം സിനിമകളില്‍ ആന്റണി പെരുമ്പാവൂർ അഭിനയിച്ചിട്ടുണ്ട്. കിലുക്കമായിരുന്നു ആദ്യ ചിത്രം.