ഇന്ത്യയിലെ സിഎൻജി വിഭാഗത്തിലെ ഏറ്റവും വലിയ ബ്രാൻഡു തന്നെയാണ് മാരുതി സുസുക്കി. നിലവിൽ ആൾട്ടോ, എസ്-പ്രെസോ, വാഗൺആർ, ഈക്കോ, സെലേറിയോ, എർട്ടിഗ തുടങ്ങിയ മോഡലുകളിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുകൾ വാഗ്ദാനം ചെയ്‌ത് ബ്രാൻഡ് ഇതിനകം തന്നെ ഇന്ത്യയിൽ സിഎൻജി ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് രൂപപ്പെടുത്തയെടുത്തിരിക്കുന്നത്.
ദേ ഈ നിരയിലേക്ക് ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നായ ഡിസയറും സിഎൻജി ഓപ്ഷനോട് കൂടി വിപണിയിൽ എത്തിയിരിക്കുകയാണ്. 11,000 രൂപ ഡൗൺ പേയ്‌മെന്റിൽ 2022 മാരുതി ഡിസൈർ സിഎൻജിയുടെ ബുക്കിംഗും കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.