ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രൺ C3 എന്ന മോഡലിനെ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ബജറ്റ് കാർ സെഗ്മെന്റിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണ്. ഈ മാസം തന്നെ വാഹനത്തിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ നീക്കം. സിട്രൺ C3 യൂട്ടിലിറ്റി വാഹനത്തിന്റെ എഞ്ചിൻ വിശദാംശങ്ങൾ അവതരണത്തിനു മുന്നോടിയായി പുറത്തുവന്നിരിക്കുകയാണ്.