Kerala Rain: Red Alert In 7 Districts; Flooding, Landslips Reported | സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്.ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതി തീവ്രമഴ സാധ്യതയാണുള്ളത്. തൃശൂര്‍ മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മറ്റന്നാള്‍ 12 ജില്ലകളിലും റെഡ് അലര്‍ട്ടാണ്. മധ്യ-തെക്കന്‍ കേരളത്തിലാണ് ശക്തമായ മഴ ലഭിക്കുന്നത്
#KeralaRain #RainInKerala