Mystery donor gives Rs 11 crore to save Kerala toddler Nirvaan with Spinal Muscular Atrophy | സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ കുഞ്ഞ് നിര്‍വാന്റെ വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍ നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. നിര്‍വാനെ അറിയുന്നവരും അറിയാത്തവരുമായി ലോകത്തെ പല ഭാഗങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ സാമ്പത്തികസഹായം നല്‍കുകയുണ്ടായി. എന്നാല്‍ ഇപ്പോഴിതാ ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നല്‍കിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്‌നേഹി
#Nirwaan #KeralaNews