ലോക്സഭയില്‍ വെച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഫ്ളൈയിംഗ് കിസ്സ് നല്‍കിയതായി പരാതി. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ ഭാഗമായുളള പ്രസംഗത്തിന് ശേഷം സഭ വിട്ട് പോകവേ രാഹുല്‍ ഗാന്ധി ഫ്ളൈയിംഗ് കിസ്സ് നല്‍കിയെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചത്. പിന്നാലെ ബിജെപിയുടെ വനിതാ എംപിമാര്‍ രാഹുലിന് എതിരെ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി
~PR.17~ED.22~HT.22~