വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ രണ്ട് വീഡിയോ പങ്കിട്ട് ബിഗ് ബോസ് താരം ഷിയാസ് കരീം. സ്ത്രീകള്‍ക്ക് അനാവശ്യ പ്രിവിലേജുകള്‍ ഉണ്ടെന്നും അവര്‍ അത് ദുരുപയോഗം ചെയ്യുകയാണെന്നും പറയുന്ന നടി സാധികയുടെ ഒരു വീഡിയോ ആണ് ഷിയാസ് പങ്കിട്ടത്. കൂടാതെ നടന്‍ രജനീകാന്ത് ഒരു പരിപാടിക്കിടെ സംസാരിക്കുന്ന മറ്റൊരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറയുകയാണ്