ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഇന്ന്. ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.20 വരെ ആണ് പരീക്ഷ. ഒന്നരമണിക്ക് ശേഷം എത്തുന്ന പരീക്ഷാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ല. സംസ്ഥാനത്ത് ആകമാനം 16 പരീക്ഷാ കേന്ദ്രങ്ങള്‍ ആണ് ഉള്ളത്.