കുവൈത്ത് ദുരന്തത്തിൽ മരിച്ച കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചിയിൽനിന്ന് ഇന്നലെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 9 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. തുറന്ന് പൊതുദർശനം. 11 മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം