വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ് പ്രാദേശിക നേതാവിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് കണ്ടെത്തിയതോടെ എല്‍ഡിഎഫും, വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മാപ്പ് പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച മുന്‍ എംഎല്‍എ കെ കെ ലതികക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയും പ്രതികരിച്ചു