അറഫാ സംഗമം കഴിഞ്ഞതോടെ ഹജ്ജിൽ ഏറ്റവും തിരക്ക് പിടിച്ച കർമങ്ങൾ പൂർത്തിയാക്കുകയാണ് ഇന്ന് തീർഥാടകർ. രാവിലെ മുസ്ദലിഫയിൽ നിന്നെത്തിയ ഹാജിമാർ ജംറയിൽ കല്ലെറിയും. ശേഷം കഅ്ബ പ്രദക്ഷിണവും സഫാ-മർവ കുന്നുകൾക്കിടയിലുള്ള ഓട്ടവും പൂർത്തിയാക്കും. ബലികർമവും മുടിമുറിക്കലും കഴിയുന്നതോടെ ഹജ്ജിന് അർധവിരാമമാകും