കോഴിക്കോട് ബീച്ചാശുപത്രിയിൽ കെ എസ് യു പ്രവർത്തകരും പോലിസും തമ്മിൽ തർക്കം. കസ്റ്റഡിയിലെടുത്ത കെ എസ് യു പ്രവർത്തകരുടെ വൈദ്യപരിശോധന പോലീസ് മനപൂർവ്വം വൈകിപ്പിക്കുന്നുവെന്ന് പ്രവർത്തകർ ആരോപിച്ചു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കോഴിക്കോട് നടത്തിയ മാർച്ചിന് നേരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു