The motion poster and title of Pranav Mohanlal's debut film are out. The film to be directed by Jeethu Joseph of Drishyam fame, is titled Aadhi.
അങ്ങനെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിന്റെ മകന്‍ നായകനായി ക്യാമറയ്ക്ക് മുന്നിലെത്തി. മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന്റെ പൂജയ്ക്കൊപ്പമായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെയും പൂജ.
ആദിയുടെ പൂജയും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷയും പ്രതീക്ഷയും കൂടി. ഏത് കാറ്റഗറിയില്‍ പെടുന്ന ചിത്രമാണ്, ആരാണ് നായിക.. എന്താണ് ഹൈലൈറ്റ് എന്നൊക്കെയാണ് ചോദ്യം..