Mohanlal's son Pranav Mohanlal is writing lyrics for his new movie Aadhi.
പ്രണവ് മോഹൻലാല്‍ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജീത്തു ജോസഫ് ചിത്രങ്ങളുടെ അസിസ്റ്റൻറായാണ് പ്രണവ് പ്രവർത്തിച്ചിരുന്നത്. പ്രണവ് അഭിനയം തുടങ്ങിയെന്നറിഞ്ഞപ്പോള്‍ മുതല്‍ നിരവധി സംവിധായകരാണ് താരപുത്രനെ തേടിയെത്തിയത്. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ആരാധകരെ കാത്ത് ഒരു സർപ്രൈസ് ഉണ്ടായിരുന്നു. ചിത്രത്തിലെ ഒരു ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പ്രണവാണ് എന്നതായിരുന്നു ആ സർപ്രൈസ്. ചിത്രത്തില്‍ ഒരു ലൈവ് പെര്‍ഫോമന്‍സിന് വേണ്ടിയുള്ള ഇംഗ്ലീഷ് ഗാനം എഴുതി ആലപിച്ചത് പ്രണവാണ്. താരം തന്നെയാണ് എഴുത്തിനെക്കുറിച്ചും പാടുന്നതിനെക്കുറിച്ചും തന്നോട് പറഞ്ഞതെന്ന് ജിത്തു ജോസഫ് പറയുന്നു.