എൻറെ ആഗ്രഹം അതല്ലായിരുന്നു, കല്യാണി പറയുന്നു! | filmibeat Malayalam

Filmibeat Malayalam 2017-11-29

Views 400

Priyadarshan's daughter Kalyani Priyadarshan reveals about her debut.

മലയാള സിനിമാലോകത്തെ ഏറ്റവും പഴക്കമുള്ള സൌഹൃദങ്ങളിലൊന്നാണ് മോഹൻലാലും പ്രിയദർശനും തമ്മിലുള്ളത്. ഇരുവരുടെയും മക്കള്‍ ഒരേസമയം സിനിമയില്‍ എത്തുന്നു എന്ന വാർത്ത കൌതുകത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രണവ് മോഹൻലാല്‍. എന്നാല്‍ പ്രിയദർശൻറെ മകള്‍ കല്യാണി പ്രിയദർശൻ അരങ്ങേറ്റം കുറിക്കുന്നത് തെലുങ്കിലാണ്. മലയാള സിനിമയിലൂടെ തന്നെ അരങ്ങേറ്റം കുറിക്കാനായിരുന്നുവത്രെ കല്യാണിയുടെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം മാറ്റിയത് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനാണെന്ന് കല്യാണി പറയുന്നു.ഹലോ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ സിനിമാ പ്രവേശനം.
നാഗാർജുനയുടെ മകനും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ നായകൻ. ചിത്രം നിർമിക്കുന്നത് നാഗാർജുനയാണ്

Share This Video


Download

  
Report form