ഈ വർഷം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ്റ്റർപീസിൻറെ ട്രെയിലർ പുറത്തിറങ്ങി. ഒരു മിനിട്ട് 48 സെക്കൻറ് ദൈർഘ്യമാണ് ട്രെയിലറിനുള്ളത്. പഞ്ച് ഡയലോഗുകളാലും കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ് ട്രെയിലർ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആക്ഷൻ അവതാരമാണ് ട്രെയിലറിൻറെ പ്രധാന ഹൈലൈറ്റ്. അജയ് വാസുദേവ് ആണ് ചിത്രം മാസ്റ്റർപീസ് സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദൻ,വരലക്ഷ്മി ശരത്കുമാർ, പൂനം ബാജ് വ, കലാഭവൻ ഷാജോണ്‍, മക്ബൂല്‍ സല്‍മാൻ, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഡിസംബർ 22നാണ് ചിത്രത്തിൻറെ റിലീസ്. ആരാധകരെല്ലാം കാത്തിരിപ്പിലാണ്. പുള്ളിക്കാരൻ സ്റ്റാറാക്ക് ശേഷം റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റർപീസ്. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നേരത്തെ ചിത്രത്തിൻറെ ഫസ്റ്റ് ലുക്കും ടീസറും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൻ ഹിറ്റായിരുന്നു. അതിന് ശേഷമാണ് ട്രെയിലർ എത്തുന്നത്. യൂട്യൂബില്‍ ട്രെൻഡിംഗ് ആണ് നിലവില്‍ മാസ്റ്റർപീസ് ട്രെയിലർ.