എജെ192എന്ന പേരിലുള്ള ഛിന്നഗ്രഹം 2002ലാണ് കണ്ടെത്തിയത്
ലോകത്തേറ്റവും ഉയരമേറിയ കെട്ടിടങ്ങളിലൊന്നായ ബൂര്‍ജ്ഖലീഫയെക്കാള്‍ വലിയ ഛിന്നഗ്രഹം അടുത്തമാസം ഭൂമിയെ കടന്നു പോകും 7 മൈല് നീളമുള്ള ഛിന്നദ്കഹം എജെ 192 ആണ് ഭൂമിയെ കടന്നു പോകുന്നത്.ഫെബ്രുവരി 4ന് വരുന്ന ഗ്രഹം മണിക്കൂറില്‍ 67,000 മൈല്‍ വേഗതയില്‍ ഭൂമിയില്‍ നിന്ന് 2.6 മൈല്‍ അകലെ സഞ്ചരിക്കുമെന്ന് ശാസത്ര ഗവേഷകര്‍ പറയുന്നു.നാസയിലെ ജെറ്റ് പോപ്പല്‍ഷന്‍ ലബോറട്ടറിയിലെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ക്ട് സ്റ്റഡീസിലെ പോള്‍ ചോദാസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
2002 എജെ192എന്ന പേരിലുള്ള ഛിന്നഗ്രഹം 2002ലാണ് കണ്ടെത്തിയത്.കൃത്യമായ സഞ്ചാര പദമുള്ള എജെ 192ന്റെ ഭൂമിയോടുള്ള സമീപനം നിരീക്ഷിക്കാനാകുമെന്ന് നാസ പറയുന്നു.1.1 കിലോമീറ്റര്‍ വ്യാപ്തിയുള്ള ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചാല്‍ മണ്ണും പൊടിയും ഭൂമിയിലേയ്ക്ക് പ്രവഹിപ്പിക്കുമെന്നും ഇത് ഇത് ഭൂമിയെ ഇരുട്ടിലാക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് എജെ129 എന്ന ഛിന്നഗ്രഹം അധികം ദൂരെയായല്ലാത്തതിനാല്‍ കൂട്ടിയിടി ഒഴിവാക്കുന്നതിനായി ശാസ്ത്രജ്ഞര്‍ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുവരികയാണ്.
Asteroid longer than world's tallest building to pass Earth
science