മത്സരങ്ങള്‍ മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കിയും ബിഗ് ബോസ് മത്സരാര്‍ത്ഥികളെ അമ്പരപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ ചോദ്യങ്ങളാണ് മത്സരാര്‍ത്ഥികളോട് ചോദിക്കുന്നത്. ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായ ദിയയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പരിപാടി മുന്നേറുന്നത്. ദിയയുടെ നിലപാടുകളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമാണ് ഇപ്പോള്‍ മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്നത്. അരിസ്റ്റോ സുരേഷിനോടും സാബുവിനോടും അര്ച്ചനയോടും താരം പറഞ്ഞ പല വാക്കുകളും അധികമായിപ്പോയെന്നാണ് മറ്റുള്ളവരുടെ വിലയിരുത്തല്‍.